വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാകും ഈ വര്‍ഷം കമ്പനി ഊന്നല്‍ നല്‍കുക.
മസ്കത്ത്: രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തില് തങ്ങളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാമെന്ന പ്രതീക്ഷയില്‍ ഒമാന്‍ എയര്‍. യാത്രക്കാരുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള അസ്ഥിരാവസ്ഥകള്‍ കഴിഞ്ഞ വര്‍ഷം നേരിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ സഹായം നൂറ് ദശലക്ഷം റിയാലില്‍ നിന്ന് 20 ദശലക്ഷം റിയാലായി കുറയുകയും ചെയ്തിട്ടും ആഭ്യന്തര ഉല്പാദനത്തില് 415 ദശലക്ഷം റിയാലിന്റെ വിഹിതം നല്കാന് ഒമാന്‍ എയറിന് കഴിഞ്ഞിരുന്നു. 2015നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഈ വര്‍ഷം അത് 900 ദശലക്ഷം റിയാല്‍ ആക്കുകയാണ് ലക്ഷ്യം.
വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാകും ഈ വര്‍ഷം കമ്പനി ഊന്നല്‍ നല്‍കുക. ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
മസ്കത്തില് നിന്ന് കെനിയയിലെ നൈറോബിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസ് വീതം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും. മാഞ്ചസ്റ്ററിലേക്ക് അടുത്ത മെയ് മാസത്തോടെ ഒരു പ്രതിദിന സര്‍വീസ് ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.