ഒമാന്‍ എയര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ ആകര്‍ഷകമായ നിരക്കില്‍ വാങ്ങാന്‍ സാധിക്കും. വെബ്സൈറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഇളവും ലഭ്യമാണ്. ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ സാധാരണ നിരക്കില്‍ നിന്ന് 20 ശതമാനം കുറച്ച് നല്കിയാല് മതി.
മസ്കത്ത്: അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്നു. അധിക ലഗേജ്, മുന്നിലെയും പിന്നിലെയും എക്സിറ്റിനടുത്ത സീറ്റ്, എക്സ്ട്രാ ലെഗ് റൂം തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. ഉയര്‍ന്ന ബാഗേജ് നിരക്ക് ഒഴിവാക്കുന്നതടക്കം ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
ഒമാന്‍ എയര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ ആകര്‍ഷകമായ നിരക്കില്‍ വാങ്ങാന്‍ സാധിക്കും. വെബ്സൈറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഇളവും ലഭ്യമാണ്. ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ സാധാരണ നിരക്കില്‍ നിന്ന് 20 ശതമാനം കുറച്ച് നല്കിയാല് മതി. എക്സ്ട്രാ ലെഗ് റൂം ഉള്ള സീറ്റുകള്‍ക്ക് അഞ്ചു റിയാലാണ് നല്‍കേണ്ടത്. ജി.സി.സി, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ക്ക് ഈ നിരക്ക് നല്കിയാല് മതി.
അതേസമയം യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള സര്വിസുകളാണെങ്കില് 15 റിയാലാണ് നിരക്ക്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്നവരാണെങ്കില്‍ മജാന്‍ ലോഞ്ചിന്റെ സേവനം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.