Currency

ഒമാന്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ലഗേജ് നിയന്ത്രണം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Sunday, September 3, 2017 3:24 pm

മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല.

മസ്‌കത്ത്: വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല. ഇത്തരത്തിലുള്ള ലഗേജുകള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളിലേക്ക് മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര അനുവദിച്ചത്.

ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന സര്‍വ്വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാണ്. ബേബി സ്ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് എന്നിവക്ക് നിരോധനമില്ല.

സുരക്ഷയും സുഗമമായ ചെക്ക്ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം നടപ്പിലാക്കിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഒരാഴ്ച വരെ സൗജന്യമായി കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x