കഴിഞ്ഞവര്‍ഷം പുതിയ നാലു ബോയിങ് 737-800 വിമാനങ്ങള്‍ ഒമാന്‍ എയര്‍ നിരയില്‍ ചേര്‍ന്നു. ഇതോടെ വിമാനങ്ങളുടെ മൊത്തം എണ്ണം 47 ആയി. എയര്‍ബസ് ശ്രേണിയുടെ നവീകരണം തുടരുകയാണ്. നവീകരിച്ച പുതിയ എയര്‍ബസ് 330 കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാരിസില്‍ നിന്ന് മസ്‌കത്തിലെത്തിയിരുന്നു.
മസ്‌കത്ത്: ഒമാന്‍ എയറില്‍ കഴിഞ്ഞവര്‍ഷം യാത്രചെയ്തത് 77 ലക്ഷം പേര്‍. 2015 വര്‍ഷവുമായി നോക്കുമ്പോള്‍ 2016 ല്‍ 21 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായത്. 2015ല്‍ 64 ലക്ഷമായിരുന്നു യാത്രക്കാര്‍. വിമാനങ്ങളുടെ എണ്ണമാകെട്ട 47 ആയി ഉയരുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ കഴിഞ്ഞവര്‍ഷം 600 ദശലക്ഷം റിയാലിന്റെ പങ്കാളിത്തമാണ് ഒമാന്‍ എയര്‍ നല്‍കിയതെന്നും കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം പുതിയ നാലു ബോയിങ് 737-800 വിമാനങ്ങള്‍ ഒമാന്‍ എയര്‍ നിരയില്‍ ചേര്‍ന്നു. ഇതോടെ വിമാനങ്ങളുടെ മൊത്തം എണ്ണം 47 ആയി. എയര്‍ബസ് ശ്രേണിയുടെ നവീകരണം തുടരുകയാണ്. നവീകരിച്ച പുതിയ എയര്‍ബസ് 330 കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാരിസില്‍ നിന്ന് മസ്‌കത്തിലെത്തിയിരുന്നു. ഈ വര്‍ഷം മൂന്നു പുതിയ ബോയിങ് 737-800 കൂടി ഒമാന്‍ എയര്‍ നിരയിലേക്ക് എത്തും.
ബോയിങ് 787-9 ഡ്രീം ലൈനറുകളും അവതരിപ്പിക്കും. നിലവിലുള്ള മറ്റ് എയര്‍ബസുകളും നവീകരിക്കും. ഇന്ത്യയടക്കം വിവിധയിടങ്ങളിലേക്കുള്ള സീറ്റുകളുടെ എണ്ണവും ഒമാന്‍ എയര്‍ വര്‍ധിപ്പിച്ചിക്കുണ്ട്. മസ്‌കത്തില്‍ നിന്നും തിരിച്ചുമുള്ള സര്‍വിസുകള്‍ 30978 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.