Currency

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ വിമാനം റണ്‍വേയില്‍ കുടുങ്ങി

സ്വന്തം ലേഖകന്‍Saturday, November 26, 2016 1:09 pm

പറന്നുയരുന്നതിന് തൊട്ടുമുമ്പ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെതിനെ തുടര്‍ന്ന് സലാലയില്‍നിന്ന് മസ്‌കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ യാത്ര റദ്ദാക്കി.

സലാല: സലാല വിമാനത്താവളത്തില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ വിമാനം റണ്‍വേയില്‍ കുടുങ്ങി. ഇതിനെ തുടര്‍ന്ന് മറ്റ് വിമാന സര്‍വ്വീസുകളുടേയും സമയ ക്രമം താളം തെറ്റി. കൊച്ചിസലാല എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌ക്കറ്റില്‍ ഇറക്കിയ ശേഷം വൈകുന്നേരമാണ് സലാലയില്‍ എത്തിയത്.

പറന്നുയരുന്നതിന് തൊട്ടുമുമ്പ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെതിനെ തുടര്‍ന്ന് സലാലയില്‍നിന്ന് മസ്‌കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ യാത്ര റദ്ദാക്കി. പുലര്‍ച്ചെ മൂന്നിന് പുറപ്പെടേണ്ട ഒമാന്‍ എയര്‍ ഡബ്‌ള്യുവൈ 902 വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൈലറ്റിന്റെ നിര്‍ദേശപ്രകാരം യാത്രക്കാരെ ഇറക്കുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് രാവിലെ 9 മണിയോടെ സലാലയില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 543 വിമാനം മസ്‌കത്ത് വിമാനത്താവളത്തിലിറക്കിയ ശേഷം വൈകുന്നേരം അഞ്ചോടെയാണ് അവിടെനിന്ന് സലാലയിലത്തെിയത്. തിരിച്ച് ഇതേ വിമാനം രാവിലെ 10 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ വൈകുന്നേരം ആറോടെ മാത്രമാണ് വിമാനത്തിന് സലാലയില്‍നിന്ന് പുറപ്പെടാന്‍ സാധിച്ചത്. കൂടാതെ ഒമാന്‍ എയറിന്റെ മസ്‌കത്തില്‍ നിന്നുള്ള വിവിധ സര്‍വ്വീസുകളും മുടങ്ങി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ടരയോടെയാണ് സാധാരണ നിലയിലായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x