
ഒമാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാന കമ്പനികളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഒമാന്‍ എയറും. കാനഡയില്‍ നിന്നുള്ള എഡ്മണ്‍ടണ്‍ ഗസറ്റും, എയര്‍ലൈന്‍സ് റേറ്റിങ്‌സ് വെബ്‌സൈറ്റും തയാറാക്കിയ പട്ടികയിലാണ് ഒമാന്‍ എയര്‍ മുന്‍ നിരയിലെത്തിയത്. 409 വിമാന കമ്പനികളെ അവലോകനം ചെയ്ത് തയാറാക്കിയ പട്ടികയില്‍ ഒമാന്‍ എയറിന് മൂന്നാം സ്ഥാനമാണ് ഉള്ളത്.
ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അറബ് മേഖലയില്‍ നിന്ന് മറ്റൊരു വിമാന കമ്പനിയുമില്ല. മുന്‍പ് ഉണ്ടായിട്ടുള്ള അപകടങ്ങള്‍, വിമാനങ്ങളുടെ ശരാശരി പഴക്കം, സര്‍ക്കാറുകളുടെയും വ്യോമയാന ഏജന്‍സികളുടെയും പതിവ് പരിശോധന തുടങ്ങിയവ കണക്കിലെടുത്താണ് പട്ടിക തയറാക്കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.