
മസ്കത്ത്: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുമുതല്‍ ഒമാന്‍ എയര്‍ സര്‍വീസ്. മസ്കത്തില് നിന്നു കൊച്ചി, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതനുസരിച്ചു കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ്, ദോഹ, ലണ്ടന്‍, ഇസ്തംബുള്‍, ഫ്രാങ്ക്ഫര്‍ട്ട്, കയ്റോ, ദാറസ്സലാം, സാന്‍സിബാര്‍, ക്വാലലംപുര്‍, മനില, ലഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. അടുത്തഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടും. ഒമാനിലെ കസബിലേക്കും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.
യാത്രക്കാര്‍ ഒമാന്‍ എയര്‍ ഓഫിസുമായി ബന്ധപ്പെടണം. വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്. www: omanair.com നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്കും മാത്രമാണ് അനുമതി.
Oman airways service to India
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.