Currency

ഒമാന്‍ എയര്‍ ആറു മുതല്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Thursday, February 2, 2017 2:34 pm

ഫെബ്രുവരി ആറു മുതല്‍ മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഓരോ സര്‍വീസ് വീതമാകും പുതുതായി ആരംഭിക്കുകയെന്ന് ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കത്ത്: ഒമാന്‍ എയര്‍ കോഴിക്കോട് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി ആറു മുതല്‍ മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഓരോ സര്‍വീസ് വീതമാകും പുതുതായി ആരംഭിക്കുകയെന്ന് ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മസ്‌കത്തില്‍ നിന്ന് ഒരു സര്‍വീസാണ് കോഴിക്കോട്ടേക്കുള്ളത്.

ഡബ്ല്യു.വൈ 293 വിമാനം രാത്രി 10.35ന് പുറപ്പെട്ട് പുലര്‍ച്ചെ 3.30 നാണ് കോഴിക്കോട് എത്തുക. നിലവിലെ സര്‍വീസായ ഡബ്ല്യു.വൈ 291 പുലര്‍ച്ചെ 2.05 ന് പുറപ്പെട്ട് രാവിലെ ഏഴുമണിക്കാണ് കോഴിക്കോട് എത്തുക. മാര്‍ച്ച് 26 വരെ നിലവിലെ സമയക്രമം തുടരും. ഇതിനുശേഷം സമയക്രമത്തില്‍ മാറ്റം വരും.

പ്രതിവാര സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍, ഒമാന്‍ സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. കോഴിക്കോടിന് പുറമെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര സര്‍വീസുകളും 21 ആയി ഉയരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x