Currency

മികച്ച സേവനം; മിഡിൽ ഈസ്റ്റിൽ ഒമാന്‍ എയര്‍ വീണ്ടും ഒന്നാമത്

സ്വന്തം ലേഖകന്‍Tuesday, July 11, 2017 1:32 pm

മസ്‌കത്ത്: യാത്രികര്‍ക്ക് വിമാന ജീവനക്കാര്‍ നല്‍കുന്ന മികച്ച സേവനത്തില്‍ മിഡിൽ ഈസ്റ്റിൽ  ഒമാന്‍ എയര്‍ വീണ്ടും ഒന്നാമത്. പ്രശസ്ത സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിലാണ് ഒമാന്‍ എയര്‍ ഒന്നാമതെത്തിയത്. യാത്രികര്‍ക്ക് വിമാന ജീവനക്കാര്‍ നല്‍കുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ് അംഗീകാരം.

യാത്രക്കാരില്‍ നിന്നുള്ള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ എയറിനെ തെരഞ്ഞെടുപ്പ്. നാലാം തവണയാണ് ഒമാന്‍ എയറിന് അവാര്‍ഡ് ലഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായുള്ള അംഗീകാരമായാണ് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്ന് വീണ്ടും തങ്ങളെ തേടിയെത്തിയതെന്ന് ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിമാനക്കമ്പനികളുടെ പട്ടികയും സ്‌കൈട്രാക്‌സ് പുറത്തിറക്കിയിട്ടുണ്ട്. പട്ടികയില്‍ ഒമാന്‍ എയറിന് 53ാം സ്ഥാനമാണുള്ളത്. ഖത്തര്‍ എയര്‍വേസാണ് ഒന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള എമിറേറ്റ്‌സും എട്ടാം സ്ഥാനത്തുള്ള ഇത്തിഹാദുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ജി.സി.സി വിമാനക്കമ്പനികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x