
മസ്‌കത്ത്: പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിലെ പാര്‍ക്കിങ് നിരക്കുകള്‍ കുറച്ചു. പാര്‍ക്കിങ് നിരക്കുകള്‍ പകുതിയായി കുറച്ചെന്ന് ഒമാന്‍ വിമാനത്താവള മാനേജ്മന്റെ് കമ്പനിയാണ് അറിയിച്ചത്. ഹ്രസ്വ സമയത്തേക്കുള്ള പാര്‍ക്കിങ് നിരക്കിലാണ് കുറവ് വരുത്തിയത്. അരമണിക്കൂര്‍ വരെയുള്ള നിരക്ക് 500 ബൈസയായി തുടരും. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഒരു റിയാലാണ് പുതിയ നിരക്ക്. നേരത്തേ ഇത് രണ്ടു റിയാലായിരുന്നു. രണ്ടു മണിക്കൂര്‍ വരെയുള്ളതിന് മൂന്നു റിയാലില്‍ നിന്ന് രണ്ട് റിയാലായും മൂന്നു മണിക്കൂര്‍ വരെയുള്ളതിന് നാലില്‍ നിന്ന് മൂന്നു റിയാലായും കുറച്ചു. മൂന്നു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെയുള്ളതിന് നിലവിലെ നിരക്കുകള്‍ തുടരും.
നാലു മുതല്‍ ആറു മണിക്കൂര്‍ വരെ യഥാക്രമം അഞ്ച്, ആറ്, ഏഴ് റിയാല്‍ എന്നീ ക്രമത്തിലാണ് ഈടാക്കുക. ആറു മണിക്കൂര്‍ മുതല്‍ ഒമ്പതു മണിക്കൂര്‍ വരെ പത്തു റിയാലും 12 മണിക്കൂര്‍ വരെ 15 റിയാലും 24 മണിക്കൂറിന് 24 റിയാലും നല്‍കണം. 24 മണിക്കൂറിന് ശേഷമുള്ള ഓരോ ദിവസവും 20 റിയാല്‍ എന്ന തോതില്‍ ഹ്രസ്വ സമയ വിഭാഗത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നല്‍കണം.
പഴയ ടെര്‍മിനലില്‍ ഓരോ മണിക്കൂറിനും 500 ബൈസ എന്ന തോതിലായിരുന്നു ഈടാക്കിയിരുന്നത്. ദീര്‍ഘസമയ പാര്‍ക്കിങ് വിഭാഗത്തില്‍ ആദ്യ ദിവസം ഏഴു റിയാല്‍, രണ്ടു ദിവസത്തിന് 13 റിയാല്‍, മൂന്നു ദിവസത്തിന് 20 റിയാല്‍ എന്നിങ്ങനെയുള്ള നിരക്കുകള്‍ തുടരും. പിന്നീടുള്ള ഓരോ ദിവസത്തിനും അഞ്ചു റിയാല്‍ വീതവും നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.