Currency

ഒമാനില്‍ 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;മൊത്തം രോഗബാധിതര്‍ 813 ആയി

സ്വന്തം ലേഖകന്‍Tuesday, April 14, 2020 8:18 pm

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 813 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 124ല്‍ നിന്ന് 130 ആയി ഉയര്‍ന്നു. രണ്ട് വിദേശികളടക്കം നാലു പേര്‍ മരിച്ചു.

മസ്‌കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 658 ആയി ഉയര്‍ന്നു. 77 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ദാഖിലിയ മേഖലയിലെ കോവിഡ് ബാധിതര്‍ 42 ആയി ഉയര്‍ന്നു. ഇവിടെ 19 പേരാണ് സുഖപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x