മസ്‌കത്ത്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിലക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരും. കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതിനാലാണ് അവക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയിലും പേപ്പറിലും മറ്റ് ഓര്‍ഗാനിക് വസ്തുക്കളിലും നിര്‍മിച്ച ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ ഉപയോഗിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വിലക്ക് നടപ്പില്‍ വരുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍ പരിസ്ഥിതി അതോറിറ്റി നടത്തി വരുന്നുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് നൂറ് മുതല്‍ രണ്ടായിരം റിയാല്‍ വരെ ആണ് പിഴ. കുറ്റകൃതം ആവര്‍ത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ മലിനീകരണ നിയന്ത്രണ നിയമമനുസരിച്ച് കടുത്ത പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്ന് അതോറിറ്റി വ്യാപാര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.