Currency

സർക്കാർ കമ്പനികൾ സ്വകാര്യവത്കരിക്കുന്നത് ഒമാൻ വേഗത്തിലാക്കുന്നു

സ്വന്തം ലേഖകൻSunday, September 25, 2016 1:23 pm

ഒമാനിൽ വിവിധ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറി സർക്കാർ കമ്പനികളുടെ സ്വകാര്യവത്കരണം വേഗത്തിലാക്കുന്ന നടപടികൾക്ക് ധനകാര്യമന്ത്രാലയം തുടക്കം കുറിച്ചു.

മസ്കറ്റ്: ഒമാനിൽ വിവിധ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറി സർക്കാർ കമ്പനികളുടെ സ്വകാര്യവത്കരണം വേഗത്തിലാക്കുന്ന നടപടികൾക്ക് ധനകാര്യമന്ത്രാലയം തുടക്കം കുറിച്ചു. എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി.

നേരത്തെ, സലാല പോര്‍ട്ട് സര്‍വീസസ് കമ്പനിയിലെ 20.085 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ കഴിഞ്ഞ ജൂണില്‍ രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനിയായ ഒമാന്‍ ഗ്ലോബല്‍ ലോജിസ്റ്റിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 

അതിനിടെ ഒമാന്‍ ആന്റ് എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിയുടെയും പോര്‍ട്ട് സര്‍വീസ് കോര്‍പറേഷന്റെയും ഷെയറുകള്‍ ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കൈമാറിയതായി ഒമാന്‍ ധനകാര്യ മന്ത്രാലയം മസ്കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റിനെ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x