Currency

ഇന്ധനവില മരവിപ്പിക്കുവാന്‍ ഒമാനില്‍ മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകന്‍Thursday, February 9, 2017 12:45 pm

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 63 ശതമാനം പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതു രാജ്യത്തെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

മസ്‌ക്കത്ത്: പ്രതിമാസ ഇന്ധനവില വര്‍ധനവില്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്ത് ഒമാനില്‍ ഇന്ധനവില മരവിപ്പിക്കുവാന്‍ മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒമാന്‍ സര്‍ക്കാര്‍ സബ്‌സിഡി നീക്കുന്നതിന് മുന്‍പ് റെഗുലര്‍ പെട്രോളിന് നൂറ്റി പതിനാലു ബായിസ ആയിരുന്നു വില. എന്നാല്‍ സബ്‌സിഡി സര്‍ക്കാര്‍ നീക്കിയപ്പോള്‍ വില ലിറ്ററിന് നൂറ്റി നാല്‍പത് ആയി ഉയര്‍ന്നു.

തുടര്‍ന്ന് നവംബറില്‍ പുതിയ ഇന്ധനം വിപണിയില്‍ എത്തുകയായിരുന്നു. അതേസമയം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 63 ശതമാനം പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതു രാജ്യത്തെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിക്കാന്‍ തീരുമാനിച്ചത്. എം തൊണ്ണൂറ്റിഅഞ്ചു ഗ്രേഡ് പെട്രോളിനു വിലയില്‍ 63 ശതമാനവും, ഡീസലിന് നാല്‍പതു ശതമാനവും വര്‍ധനവാണം ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x