
മസ്‌കത്ത്: ഒമാനിലെ സ്വകാര്യമേഖലയിലെ സ്വദേശിതൊഴിലാളികളുടെ എണ്ണം ഉയരുന്നു. മെയ് അവസാനത്തെ കണക്കുപ്രകാരം 2.58 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്വദേശിവത്കരണത്തിലുണ്ടായത് 4.8 ശതമാനത്തിന്റെ വര്‍ധനവാണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ സ്വദേശികളും തൊഴിലെടുക്കുന്നത്. മസ്‌കത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 83,536 ഒമാനികളാണുള്ളത്. 58,908 സ്വദേശികള്‍ക്കും ക്ലറിക്കല്‍ തസ്തികകളിലാണ് ജോലി. ആക്‌സിലറി എഞ്ചിനീയറിങ് വിഭാഗത്തില്‍ 57,983 പേരും ജോലിയെടുക്കുന്നു. സേവന മേഖലയാണ് മൂന്നാമത്. 45236 പേരാണ് ഈ വിഭാഗത്തിലുള്ളത്.
ബിസിനസ് രംഗത്ത് സ്വദേശികള്‍ക്ക് കണ്‍സ്ട്രക്ഷന്‍ മേഖലയോടാണ് ഏറ്റവുമധികം പ്രിയം. ഓട്ടാമൊബൈല്‍, മാനുഫാക്ചറിങ് മേഖലകളാണ് അടുത്ത സ്ഥാനങ്ങളില്‍. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പുതിയ കണക്കെടുക്കുമ്പോള്‍ 87 ശതമാനവും സ്വദേശികളാണ്. ജൂണ്‍ അവസാനത്തെ കണക്കുപ്രകാരം 1.74 ലക്ഷം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലിയെടുക്കുന്നത്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കൊപ്പം ഇടത്തരം വേതനം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.