
ഒമാന്: ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനവ വികസന സൂചികയില്‍ ഒമാന് ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് ഉയര്‍ന്ന് ഈ വര്‍ഷം 47ാം റാങ്കിലെത്തി. ലോകത്തിലെ 189 രാജ്യങ്ങളില്‍ നിന്നാണ് ഒമാന്‍ ഈ റാങ്കിലെത്തിയത്.
അറബ് മേഖലയില്‍ അഞ്ചാം സ്ഥാനമാണ് ഒമാന്. ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നത മാനവ വികസനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാന്‍ ഇടം പിടിച്ചത്. മാനവ വികസനത്തിന്റെ എല്ലാ മേഖലകളിലും ഒമാന്‍ പുരോഗതി നേടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പഠനം വ്യക്തമാക്കുന്നത്.
ദൈര്‍ഘ്യമുള്ളതും ആരോഗ്യമുള്ളതുമായ ജീവിതം, വിജ്ഞാന സമ്പാദനം, മതിയായ ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങള്‍ പരിഗണിച്ചാണ് മാനവ വികസന പട്ടിക രാജ്യങ്ങളുടെ മികവ് വിലയിരുത്തുന്നന്ത്. ജീവിത നിലവാര പട്ടികയിലും ഉയര്‍ന്ന് തന്നെയാണ് ഒമാന്റെ സ്ഥാനം. 2000 മുതല്‍ മാനവ വികസന റാങ്ക് പട്ടികയില്‍ പടിപടിയായ ഉയര്‍ച്ച രേഖപ്പെടുത്തിയ രാജ്യമാണ് ഒമാന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.