Currency

ഒമാനിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന

സ്വന്തം ലേഖകന്‍Tuesday, December 19, 2017 3:49 pm

ഒമാന്‍: ഒമാനിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം രണ്ടിരട്ടിയായും, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായും വര്‍ധിച്ചു. പത്ത് വര്‍ഷം കൊണ്ടാണ് ഇത്രയും വര്‍ധനവുണ്ടായത്. 2005 മുതല്‍ 2016 വരെയുള്ള കാലയളവിലെ വിനോദസഞ്ചാരികളുടെ എണ്ണം കണക്കാക്കി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005ല്‍ മൊത്തം വിദേശ സഞ്ചാരികളുടെ എണ്ണം 11 ലക്ഷമായിരുന്നത് 2010ല്‍ 15 ലക്ഷവും 2016ല്‍ 32 ലക്ഷവുമായി ഉയര്‍ന്നു. 2005 മുതല്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം 10.03 ശതമാനമാണ് വര്‍ധിച്ചത്.

ഒരു വിദേശ വിനോദസഞ്ചാരിയുടെ ശരാശരി ചെലവ് 101.2 റിയാലാണ്. 2009നെ അപേക്ഷിച്ച് ഇതില്‍ 11.1 ശതമാനം വര്‍ധനയുണ്ടായി ുണ്ട്. 2016ല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത് ജി.സി.സിയിലായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ വിദേശ വിനോദസഞ്ചാരികള്‍ ഒമാനില്‍ ചെലവഴിച്ചത് 31.9 കോടി റിയാലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x