
മസ്കത്ത്: ഒമാനില്‍ ഒക്ടോബറിലെ ഇന്ധന വില വര്‍ധിച്ചു. എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന് 185 ബൈസയും ഡീസലിന് 211 ബൈസയും ഈടാക്കും. എണ്ണ- പ്രകൃതി വാതക മന്ത്രലയമാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. നിരക്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
സെപ്റ്റംബറില്‍ എം95 പെട്രോള്‍ ലിറ്ററിന് 196 ബൈസയായിരുന്നു നിരക്ക്. എം 91 പെട്രോളിന് 186 ബൈസയും ഡീസലിന് 201 ബൈസയും. ഇന്ധന സബ്സിഡി എടുത്തുകളഞ്ഞതിന് ശേഷം എണ്ണവിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധന കൂടിയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.