Currency

ദേശീയ ദിനം: മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്

സ്വന്തം ലേഖകന്‍Saturday, November 30, 2019 1:15 pm

ഒമാന്‍: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണകൂടം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവ്കാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം സ്വദേശി രമേശന്‍ തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x