ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്ററിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലെത്താന്‍ രാജ്യത്തിന്ന് സഹായമായത്. എല്ലാ വെബ്‌സൈറ്റുകളും സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തിഗത വെബ്‌സൈറ്റുകളും സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്‌കത്ത്: ലോകത്തിലെ മികച്ച സൈബര്‍ സുരക്ഷാ സംവിധാനത്തില്‍ മൂന്നാം സ്ഥാനത്ത് ഒമാന്‍. സൈബര്‍ സെക്യൂരിറ്റി റെഡിനെസ് സൂചിക പ്രകാരമാണ് ഒമാന്‍ മൂന്നാം സ്ഥാനത്തെത്തിയത്. കാര്യക്ഷമമായ സൈബര്‍ സുരക്ഷയെയും സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള കരുത്തിന്റെയും സൂചകമാണ് സൈബര്‍ സെക്യൂരിറ്റി റെഡിനെസ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അവെയര്‍നെസ് വിഭാഗം പ്രതിനിധി സുമയ്യ അല്‍ കിന്ദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്ററിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലെത്താന്‍ രാജ്യത്തിന്ന് സഹായമായത്. എല്ലാ വെബ്‌സൈറ്റുകളും സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തിഗത വെബ്‌സൈറ്റുകളും സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ സുരക്ഷിതത്വത്തിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അതോറിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് യൂണിയന്‍ റീജനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഒമാനെയാണെന്നും സുമയ്യ അല്‍ കിന്ദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.