
മസ്‌കത്ത്: ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും. 8354 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 5722 രക്ഷാകര്‍ത്താക്കള്‍ക്കാണ് ഈ വര്‍ഷം വോട്ടവകാശമുള്ളത്. അഞ്ച് അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ 16 പേര്‍ നാമനിര്‍ദേശ പത്രിക ഇതിനോടകം സമര്‍പ്പിച്ചു കഴിഞ്ഞു. ഡിസംബര്‍ 25 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുവാന്‍ അവസരമുണ്ടാകും.
ഡിസംബര്‍ 26ന് സ്ഥാനാര്‍ഥികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രസിദ്ധികരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ് നടക്കുക.
കഴിഞ്ഞ തവണ 6500 രക്ഷാകര്‍ത്താക്കള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ഇവരില്‍ 3800 പേര്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടു വര്‍ഷം കാലാവധിയുള്ള 15 അംഗ ബോര്‍ഡിലേക്ക് അഞ്ച് അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.