Currency

ഒമാനില്‍ ഇനി സൗരോര്‍ജ സ്‌കൂളുകളും; പദ്ധതിക്ക് ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകന്‍Friday, September 29, 2017 7:53 am

മസ്‌കത്ത്: സ്‌കൂളുകളില്‍ സൗരോര്‍ജപദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഷെല്‍ ഡെവലപ്മെന്റ് ഒമാന്‍ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ‘സോളാര്‍ ഇന്‍ ടു സ്‌കൂള്‍സ്’ പദ്ധതിപ്രകാരം ആരംഭിക്കുന്ന പദ്ധതി രാജ്യത്തെ 22 സ്‌കൂളുകളിലാണ് നടപ്പിലാക്കുക. നിസ്‌വ ബിര്‍ക്കത്ത് അല്‍ മൗസിലെ ഉമ്മു അല്‍ ഫാദില്‍ സ്‌കൂള്‍ ഫോര്‍ ബേസിക് എജുക്കേഷന്‍, ബുറൈമിയിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌കൂള്‍, സലാലയിലെ ഖൗലത്ത് ബിന്‍ത് അല്‍ ഹക്കീം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. പൂര്‍ണമായും സൗരോര്‍ജ വൈദ്യുതീകരണം നടത്തിയ രാജ്യത്തെ ആദ്യ സ്‌കൂളുകളാണ് ഇത്.

സ്‌കൂളുകളില്‍ സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. ഇത് സ്ഥാപിക്കുന്നതുവഴി ഓരോ സ്‌കൂളുകളിലെയും സാധാരണ വൈദ്യുതിയുടെ പ്രതിവര്‍ഷ ഉപയോഗത്തില്‍ 150 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x