Currency

പൂര്‍ണ സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ ഇന്‍ഷൂറന്‍സ് മേഖല

സ്വന്തം ലേഖകന്‍Friday, April 5, 2019 6:48 pm

മസ്‌കത്ത്: ഒമാനിലെ ഇന്‍ഷൂറന്‍സ് മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. കമ്പനികളിലും ഇന്‍ഷൂറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജന്‍സികളില്‍ മാത്രമാണ് പൂര്‍ണമായി നടപ്പിലാക്കാന്‍ നിര്‍ദേശമുള്ളത്.

ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. 2016 ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്.

സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. സ്വദേശിവത്കരണം നടപ്പായാല്‍ ഏറ്റവും കൂടുതല്‍ മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x