
മസ്കത്ത്: ഒമാനില്‍ ഇന്ധന സബ്സിഡി സംവിധാനം സ്വദേശികള്‍ക്ക് മാത്രമായി പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. 600 റിയാലിന് താഴെ വരുമാനമുള്ള സ്വദേശികള്‍ക്കാണ് സബ്സിഡി ലഭിക്കുക. 18 വയസിന് മുകളില്‍ പ്രായമുള്ള സ്വന്തം വാഹനമോ ബോട്ടോ ഉള്ള സ്വദേശികള്‍ക്ക് സബ്സിഡി കാര്‍ഡ് വഴി ആനുകൂല്യം ലഭിക്കും. സബ്സിഡി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് എണ്ണ വില ഉയര്‍ന്നതോടെ പ്രയാസം നേരിട്ട സ്വദേശികള്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
എം 91 പെട്രോളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുക. എന്നാല്‍, 180 ബൈസയോ ഇതിന് മുകളിലോ എം 91 പെട്രോളിന് നിരക്ക് വരുമ്പോഴാണ് സബ്സിഡി കാര്‍ഡ് ഉപോയിക്കാനാകുക. 200 ലിറ്റര്‍ വരെയാണ് ഓരോ മാസവും സബ്സിഡി നിരക്കില്‍ പെട്രോള്‍ ലഭിക്കുക. ഇന്ധന മാര്‍ക്കറ്റിംഗ് കമ്പനികള്‍ അനുവദിക്കുന്ന കാര്‍ഡുകള്‍ ഇന്ധനം നിറയ്ക്കുന്നതിന് നിര്‍ബന്ധമാണ്.
ദേശീയ സബ്സിഡി സംവിധാനത്തിന്റെ പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും സബ്സിഡി കാര്‍ഡിന് അപേക്ഷിക്കാം. എന്‍എസ്എസ് പോര്‍ട്ടല്‍ വഴി കാര്‍ഡ് ഉപഭോക്താക്കളെ കുറിച്ചും ഇന്ധനം നിറച്ചതിന്റെ വിവരങ്ങളും അറിയാന്‍ സാധിക്കും. 2016 ജനുവരി മുതലാണ് സബ്സിഡി നിര്‍ത്തലാക്കിയത്. ഒന്നര വര്‍ഷം കൊണ്ട് ഇരട്ടിയലധികം വര്‍ധനവാണ് ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.