Currency

മികച്ച ജീവിത നിലവാരം; അറബ് രാഷ്ട്രങ്ങളില്‍ ഒമാന്‍ രണ്ടാമത്

സ്വന്തം ലേഖകന്‍Wednesday, November 29, 2017 7:44 am

ആഗോളതലത്തില്‍ ഒമാന് 26ാം സ്ഥാനമാണുള്ളത്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ജീവിത നിലവാര സൂചികയിലാണ് ഒമാന് മികച്ച റാങ്കിങ് ഉള്ളത്. അറബ് മേഖലയില്‍ 18ാം സ്ഥാനത്തുള്ള യുഎഇയാണ് ഒന്നാമത്.

ഒമാന്‍: മികച്ച ജീവിത നിലവാരമുള്ള അറബ് രാഷ്ട്രങ്ങളില്‍ ഒമാന്‍ രണ്ടാമത്. ആഗോളതലത്തില്‍ ഒമാന് 26ാം സ്ഥാനമാണുള്ളത്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ജീവിത നിലവാര സൂചികയിലാണ് ഒമാന് മികച്ച റാങ്കിങ് ഉള്ളത്. അറബ് മേഖലയില്‍ 18ാം സ്ഥാനത്തുള്ള യുഎഇയാണ് ഒന്നാമത്.

വിനോദ അവസര സൂചികയില്‍ ഒമാന് ആഗോള തലത്തില്‍ 45ാം സ്ഥാനവും വ്യക്തിഗത സന്തോഷ സൂചികയില്‍ 16ാം സ്ഥാനവും ലഭിച്ചു. ട്രാവല്‍ ആന്റ് മൂവ്‌മെന്റ് സൂചികയില്‍ മുപ്പതാം സ്ഥാനവും സെക്യൂരിറ്റി ആന്റ് സേഫ്റ്റി സൂചികയില്‍ ഒമ്പതാം സ്ഥാനവും ആരോഗ്യ സൂചികയില്‍ മുപ്പതാം സ്ഥാനവുമാണ് ഉള്ളത്.

ഒമാനില്‍ ശരാശരി 43.5 മണിക്കൂറിലും കുറവാണ് ആഴ്ചയിലെ ജോലി സമയം. മുഴുവന്‍ സമയവും ഓഫീസില്‍ ചെലവഴിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അതുകൊണ്ടുതന്നെ ഒമാന്‍ ഏറ്റവും യോജിച്ച സ്ഥലമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x