
മസ്‌കത്ത്: ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കി. 20 റിയാല്‍, പത്ത് റിയാല്‍, അഞ്ച് റിയാല്‍, ഒരു റിയാല്‍, അഞ്ഞുറ് ബൈസ, നൂറ് ബൈസ നോട്ടുകളാണ് പുറത്തിറക്കിയത്. ഇതില്‍ ഉയര്‍ന്ന മൂല്ല്യമുള്ള നോട്ടുകളില്‍ സുല്‍ത്താന്‍ ഹൈതമിന്റെ ചിത്രം പതിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അമ്പത് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയതിന്റെ തുടര്‍ച്ചയാണ് ഇത്. ഒമാനി ബാങ്ക് നോട്ടുകളുടെ ആറാമത് പുറത്തിറക്കല്‍ ഇതോടെ പൂര്‍ത്തിയായതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പുതിയ നോട്ടുകള്‍ ജനുവരി 11 മുതല്‍ വിനിമയത്തിന് ലഭ്യമായി തുടങ്ങി. പുതിയ നോട്ടുകള്‍ക്ക് അനുസരിച്ച് എ.ടി.എമ്മുകളും സി.ഡി.എമ്മുകളും ഒരുക്കുന്നതിന് ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.