
മസ്‌കത്ത്: ഒരുമാസത്തിനിടെ ഒമാന്‍ അനുവദിച്ചത് 45947 ഇ-വിസകള്‍. സഞ്ചാരികളുടെ വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ പൂര്‍ണമായി ഓണ്‍ലൈനായി മാറ്റിയിരുന്നു. അന്നുമുതല്‍ ഏപ്രില്‍ 16 വരെ കാലയളവിലാണ് ഇത്രയും വിസകള്‍ അനുവദിച്ചതെന്ന് ടൂറിസം മന്ത്രാലയം അധികൃതര്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു.
ഒമാനിലെ ടൂറിസം മേഖലക്ക് മികച്ച വാര്‍ഷിക വളര്‍ച്ചനിരക്കാണ് ഉള്ളതെന്ന് ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനക്കൊപ്പം പുതിയ ടൂറിസം പദ്ധതികളും ഹോട്ടലുകളും ആരംഭിക്കുന്നുണ്ട്. ഒമാന്‍ ടൂറിസം സ്ട്രാറ്റജിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്നും അദേഹം പറഞ്ഞു. സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് ഒമാന്‍ ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.