Currency

ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് നീക്കി

സ്വന്തം ലേഖകന്‍Saturday, August 8, 2020 1:31 pm

മസ്‌കത്ത്: ഒമാനില്‍ ലോക്ക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സുപ്രീം കമ്മിറ്റി. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി. മഴ സാഹചര്യം പരിഗണിച്ചാണ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ നിയന്ത്രണം നീക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ ആറു മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതലാണ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയത്. അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റിലെ ലോക്ക്ഡൗണ്‍ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x