
ഒമാന്‍: ഒമാന്‍ വിദ്യഭ്യാസ മേഖലയിലെ ചില ഉന്നത തസ്തികകള്‍ സ്വദേശിവത്കരിച്ച് മാനവ വിഭവശേഷി മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ പരിശീലന സ്ഥാനപങ്ങളിലെയും നാല് തസ്തികകളാണ് സ്വദേശിവത്കരിച്ചത്. പ്രവേശന-രജിസ്‌ട്രേഷന്‍ വകുപ്പ്, വിദ്യാര്‍ഥികാര്യ വകുപ്പ്, ക്വാളിറ്റി അഷ്വറന്‍സ് വകുപ്പ്, തൊഴില്‍ മാര്‍ഗനിര്‍ദേശ സെക്ഷന്‍ എന്നിവയുടെ ഡയറക്ടര്‍ തസ്തികകളാണ് ഇവ.
നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കരാര്‍ കാലാവധി കഴിയുന്നത് വരെ തുടരാം. എന്നാല്‍, അതിന് ശേഷം കരാര്‍ പുതുക്കില്ല. ഔദ്യോഗിക വിജഞാപനത്തില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഉത്തരവിന് പ്രാബല്യത്തില്‍ ഉണ്ടാകും.
പ്രഫഷനല്‍ കോളജുകളുടെയും സമുദ്രശാസ്ത്ര പ്രഫഷനല്‍ കോളജുകളുടെയും ചട്ടങ്ങളിലെ ചില വകുപ്പുകളില്‍ മന്ത്രിതല ഉത്തരവിലൂടെ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്‌റി ഭേദഗതി വരുത്തി. ഈ കോളജുകളുടെ ഭരണപരമായ ഘടനക്ക് മേല്‍ മാനവ വിഭവശേഷി മന്ത്രാലയത്തിനുള്ള അധികാരം, കോളജുകളുടെ ചട്ടങ്ങള്‍ എന്നിവയിലാണ് ഭേദഗതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.