
മസ്‌കത്ത്: അവയവദാനം നടത്താന്‍ അനുമതി നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള, ജീവിച്ചിരിക്കുന്നവരില്‍നിന്നും മരിച്ചവരില്‍നിന്നും അവയവങ്ങള്‍ സ്വീകരിക്കാം. ബന്ധത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് അവയവം ദാനം സാധിക്കുക. ബന്ധുക്കള്‍ അല്ലാത്തവര്‍ക്ക് അവയവം ദാനം ചെയ്യാന്‍ മന്ത്രാലയത്തിനു കീഴിലുള്ള കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമുണ്ട്.
ജീവിച്ചിരിക്കുന്നവരുടെ സമ്മതപത്രം സമര്‍പ്പിച്ചാല്‍ അവയവം സ്വീകരിക്കാമെങ്കിലും മരിച്ചവരുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഇവര്‍ ജീവിച്ചിരിക്കെ തയാറാക്കിയ സമ്മത പത്രം ആരോഗ്യ മന്ത്രാലയത്തില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം, ഇവരുടെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മതപത്രം സമര്‍പ്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.