Currency

മസ്‌കത്തില്‍ കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, January 11, 2017 2:01 pm

കണ്ണൂര്‍ ഇരിക്കൂര്‍ തെക്കുംഭാഗത്ത് അഷ്‌റഫ് ഹലീമ ദമ്പതികളുടെ മകന്‍ അര്‍ഷദ് (23) ആണ് മരിച്ചത്. സുവൈഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു അര്‍ഷദ്.

മസ്‌കത്ത്: പത്ത് ദിവസം മുമ്പ് കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ തെക്കുംഭാഗത്ത് അഷ്‌റഫ് ഹലീമ ദമ്പതികളുടെ മകന്‍ അര്‍ഷദ് (23) ആണ് മരിച്ചത്. സുവൈഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു അര്‍ഷദ്.

മാസങ്ങള്‍ മുമ്പ് ഒമാനിലെത്തിയ അര്‍ഷദിനെ പത്ത് ദിവസം മുമ്പാണ് കാണാതായത്. തുടര്‍ന്ന് സ്ഥാപനാധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x