Currency

മസ്‌കത്ത് എക്‌സ്പ്രസ് പാതയില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, December 1, 2017 12:21 pm

മസ്‌കത്ത്: മസ്‌കത്ത് എക്‌സ്പ്രസ് പാതയില്‍ ഒമാന്‍ ഓയിലിന്റെ രണ്ടാമത് പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈബാന്‍ പ്രദേശത്താണ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് റിയാലിനോ അതില്‍ കൂടുതലോ തുകയ്ക്ക് ഇന്ധനം നിറക്കുന്ന ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്ക് ഒരു റിയാലിന്റെ ഇന്ധനം സൗജന്യമായി നല്‍കി.

50 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് രണ്ട് റിയാലിന്റെ വൗച്ചര്‍ നല്‍കും. അഹ്‌ലൈന്‍ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്ന് വൗച്ചര്‍ ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് ചെയ്യാനാകും. ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യവും ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കത്ത് എക്‌സ്പ്രസ് പാതയില്‍ പെട്രോള്‍ സ്‌റ്റേഷനുകളുടെ അഭാവം യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇടപെട്ട് വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. നിര്‍മാണം പുരോഗമിക്കുന്ന ബാത്തിന എക്‌സ്പ്രസ് പാത കൂടി മസ്‌കത്ത് എക്‌സ്പ്രസ് പാതയുമായി കൂടിച്ചേരുമ്പോള്‍ ഒമാന്‍- യുഎഇ യാത്ര എളുപ്പമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x