ഈ മാസം 31ന് മുമ്പ് സര്‍വീസ് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ഓറഞ്ച് ടാക്സികള്‍ക്ക് മര്‍ഹബ ടാക്സി കമ്പനിയില്‍ ചേര്‍ന്ന് സര്‍വീസ് തുടരാവുന്നതാണ്. ഹോട്ടല്‍, മാള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് മര്‍ഹബ, മുവാസലാത്ത് എന്നീ കമ്പനികള്‍ക്ക് മാത്രമായിരിക്കും.
മസ്‌കത്ത്: ഓറഞ്ച് ടാക്സികളോട് ഹോട്ടലുകളില്‍ നിന്നുള്ള സര്‍വീസ് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഈ മാസം 31ന് മുമ്പ് സര്‍വീസ് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ഓറഞ്ച് ടാക്സികള്‍ക്ക് മര്‍ഹബ ടാക്സി കമ്പനിയില്‍ ചേര്‍ന്ന് സര്‍വീസ് തുടരാവുന്നതാണ്. ഹോട്ടല്‍, മാള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് മര്‍ഹബ, മുവാസലാത്ത് എന്നീ കമ്പനികള്‍ക്ക് മാത്രമായിരിക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഈ മാസം അവസാനത്തോടെ രാജ്യത്തെ എല്ലാ ഹോട്ടലുകളിലും ടാക്സി സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മര്‍ഹബ ടാക്സി പ്രൊജക്ട് മാനേജര്‍ യൂസുഫ് അല്‍ ഹൂത്തി പറഞ്ഞു. ഒറ്റ നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വരെ സര്‍വീസ് ഏര്‍പ്പെടുത്തും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.