Currency

സലാല ടൂറിസം ഫെസ്റ്റിവലിനെത്തുന്നവര്‍ കുട്ടികളെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, July 29, 2017 1:05 pm

കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്ന പക്ഷം അവരെ എത്രയുംവേഗം രക്ഷാകര്‍ത്താക്കളുടെ അടുത്ത് എത്തിക്കാന്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരിയില്‍ ആര്‍.ഒ.പിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കുട്ടികളെ കാണാതാകുന്ന പക്ഷം രക്ഷാകര്‍ത്താക്കള്‍ ഓഫിസര്‍മാരെ സമീപിച്ചാല്‍ വേണ്ട സഹായം ഉറപ്പാക്കാവുന്നതാണ്.

മസ്‌കത്ത്: സലാല ടൂറിസം ഫെസ്റ്റിവല്‍ വേദിയില്‍ കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്നത് ഒഴിവാക്കുന്നതിന് അവരെ കരുതലോടെ ശ്രദ്ധിക്കണമെന്ന് ആര്‍.ഒ.പി നിര്‍ദേശിച്ചു. കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്ന പക്ഷം അവരെ എത്രയുംവേഗം രക്ഷാകര്‍ത്താക്കളുടെ അടുത്ത് എത്തിക്കാന്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരിയില്‍ ആര്‍.ഒ.പിയുടെ ശക്തമായ സാന്നിധ്യമുണ്ട്.

കുട്ടികളെ കാണാതാകുന്ന പക്ഷം രക്ഷാകര്‍ത്താക്കള്‍ ഓഫിസര്‍മാരെ സമീപിച്ചാല്‍ വേണ്ട സഹായം ഉറപ്പാക്കാവുന്നതാണ്. അനൗണ്‍സ്മന്റെ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൂട്ടംതെറ്റാതെ ശ്രദ്ധിക്കണമെന്ന കാര്യം അനൗണ്‍സ്മന്റെ് മുഖേന ഉണര്‍ത്താറുണ്ട്.

അതേസമയം കൂട്ടംതെറ്റിയ കുട്ടികളെ ഏറ്റുവാങ്ങാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്/ റെസിഡന്റ് കാര്‍ഡ് അധികൃതരെ കാണിക്കേണ്ടതുണ്ട്. ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് ഓഫിസര്‍മാരും നോണ്‍കമീഷന്‍ഡ് ഓഫിസര്‍മാരും ആര്‍.ഒ.പിയുടെ വിവിധ ശാഖകളിലുള്ളവരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമടക്കം നൂറു കണക്കിനാളുകളെ നഗരിയില്‍ വിന്യസിച്ചിട്ടുണ്ട്. ആഗസ്റ്റ് 31നാണ് ഫെസ്റ്റിവല്‍ അവസാനിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x