
ഒമാന്: അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒമാന് നാലാം സ്ഥാനം. ഒമാന്റെ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ഗള്‍ഫ് മേഖലയില്‍ കുവൈത്തും ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ടിന് 38ാം സ്ഥാനവും കുവൈത്തിന് 97ാം സ്ഥാനവും ഖത്തറിന് 98ാം സ്ഥാനവുമാണുള്ളത്. ബഹറൈന്‍ 105ാം സ്ഥാനത്തുമുണ്ട്.
ആഗോള കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ പാസ്പോര്‍ട്ട് സൂചിക റിപ്പോര്‍ട്ട് പ്രകാരമാണിത്. യു.എ.ഇയാണ് സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാമത്. വിസ രഹിത യാത്ര, അന്താരാഷ്ട്ര ടാക്‌സ് നിയമങ്ങള്‍, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
കുവൈത്ത് പൗരന്മാര്‍ക്ക് വിസയില്ലാതെ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിസ ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 199 രാഷ്ട്രങ്ങളെയാണ് പാസ്‌പോര്‍ട്ട് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്‌സംബര്‍ഗ് പാസ്‌പോര്‍ട്ടാണ് ഇതില്‍ ഒന്നാമത്. സ്വീഡന്‍, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം എന്നിവയുടെ അടുത്ത സ്ഥാനങ്ങളിലുണ്ട്. ഇറാഖി പാസ്‌പോര്‍ട്ടിന് നൂറില്‍ 23 പോയിന്റാണ് ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.