എം91 ഗ്രേഡ് പെട്രോളിന് വില വര്‍ധിപ്പിക്കില്ല. പെട്രേള്‍ വിലവര്‍ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാത്തതെന്ന് മന്ത്രിസഭ കൗണ്‍സില്‍ അറിയിച്ചു.
മസ്‌കത്ത്: എം91 ഗ്രേഡ് പെട്രോളിന് വില വര്‍ധിപ്പിക്കില്ല. പെട്രേള്‍ വിലവര്‍ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാത്തതെന്ന് മന്ത്രിസഭ കൗണ്‍സില്‍ അറിയിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് വില വര്‍ധനവ് ഒഴിവാക്കുന്നത്. ഫെബ്രുവരിയിലെ നിരക്കിലാകും എം91ന്റെ വില നിജപ്പെടുത്തുക.
അതേസമയം വില വര്‍ധനവ് മൂലമുള്ള ബുദ്ധിമുട്ട് തടയാന്‍ ബദല്‍ സംവിധാനം നിലവില്‍വരുന്നത് വരെ നിശ്ചിത വില എന്ന സമ്പ്രദായം തുടരാനാണ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലേറെയാണ് വില കൂടിയത. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവിലയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.