ഗവര്‍ണറേറ്റിന്റെ ആസ്ഥാനമായ ഖസബില്‍ നിലവിലുള്ള വിമാനത്താവളത്തെ കൂടാതെയാണ് പുതിയത് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഗവര്‍ണറേറ്റില്‍ ഗതാഗത മേഖലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുതിയ വിമാനത്താവളം.
മസ്കത്ത്: മുസന്ദം ഗവര്‍ണറേറ്റില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നു. ഇതിനുള്ള പദ്ധതി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വിണ്ടും പരിശോധിക്കുകയാണ്. പദ്ധതിയുടെ സാധ്യതാപഠനം നടത്തുന്നതിനായി കണ്‍സല്‍ട്ടന്‍സിയെ നിയമിക്കും. ഖസബില്‍ നടന്ന മന്ത്രാലയം ഉദ്യോഗസ്ഥരുടെയും പ്രാദേശിക അധികാരികളുടെയും പ്രാഥമിക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഗവര്‍ണറേറ്റിന്റെ ആസ്ഥാനമായ ഖസബില്‍ നിലവിലുള്ള വിമാനത്താവളത്തെ കൂടാതെയാണ് പുതിയത് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
ഗവര്‍ണറേറ്റില്‍ ഗതാഗത മേഖലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുതിയ വിമാനത്താവളം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഗവര്‍ണറേറ്റിലെ ടൂറിസം, വാണിജ്യ മേഖലക്ക് ഉണര്‍വ് കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖസബിന് പുറമെ ബുക്ക, ലിമ, അല്‍ ഹാര്‍ഫ് എന്നിവിടങ്ങളും പുതിയ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ദാബയിലും മദ്ഹയിലും എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കുന്നതും ആലോചനയിലുണ്ട്.
ബോയിങ് 737, എയര്‍ബസ് 320 ശ്രേണികളിലുള്ള വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ റണ്‍വേ, ടാക്സിവേ, ടെര്‍മിനല്‍, സര്‍വിസ് ആന്‍ഡ് ഹാങ്ങര്‍ മേഖലകളുള്ള വിമാനത്താവളമാണ് മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.