
ഒമാന്‍: റമദാനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. റോയല്‍ ഒമാന്‍ പൊലീസും ഒമാന്‍ റോഡ് സുരക്ഷാ അസോസിയേഷനുമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. റമദാനില്‍ അപകടങ്ങള്‍ പലതും സംഭവിക്കുന്നത് ക്ഷീണം കാരണമാണെന്ന് ഒമാന്‍ റോഡ് സുരക്ഷാ അസോസിയേഷന്‍ സി.ഇ.ഒ അലി അല്‍ ബര്‍വാനി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഒമാനില്‍ റോഡപകടങ്ങള്‍ കുറഞ്ഞ് വരികയാണ്. 2016 നെക്കാള്‍ കുറഞ്ഞ അപകട നിരക്കാണ് കഴിഞ്ഞ റമദാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ വര്‍ഷവും പുതിയ റോഡുകള്‍ തുറക്കുന്നത് അപകട നിരക്ക് കുറക്കാന്‍ സഹായിക്കുന്നുണ്ട്. ‘സേഫ് റമദാന്‍’ എന്നതാണ് റോഡ് സുരക്ഷാ അസോസിയേഷന്റെ ഈ റമദാനിലെ മുദ്രാവാക്യം.
നോമ്പ് തുറക്കാന്‍ പോവുന്നവര്‍ തിരക്ക് പിടിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.സുരക്ഷാ മാനദന്ധങ്ങള്‍ പാലിച്ചാണ് വാഹനങ്ങള്‍ ഓടിക്കേണ്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസും ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിരുന്നത് റമദാനിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.