Currency

വീടുകളില്‍ പുക അലാറം ഉപയോഗിക്കാന്‍ ഒമാന്‍ പൊലിസ് നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, September 29, 2018 11:48 am

ഒമാന്‍: എല്ലാ വീടുകളിലും പുക അലാറം നിര്‍ബന്ധമായും സ്ഥാപിക്കേണ്ടതുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലിസ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിര്‍ദേശം.

എല്ലാ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതി സാമഗ്രികളും ഉപകരണങ്ങളുമാണ് വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സിവില്‍ ഡിഫന്‍സും അറിയിച്ചു. മനുഷ്യ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പുക അലാറത്തിനൊപ്പം അംഗീകൃത പാചക വാതക കണക്ഷനുകളും ഉപയോഗിക്കണം.

തീപിടിത്തങ്ങളുടെ എണ്ണം 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് അശ്രദ്ധയാണ് പ്രധാന കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x