മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അക്രമങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായി രേഖകളും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നത്.
ഒമാന്‍: രാജ്യത്തെ മയക്കുമരുന്ന് വിതരണം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കി. പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് റോയല്‍ ഒമാന്‍ പോലീസിന്റെ തീരുമാനം. ഒമാന്റെ ഭൂപ്രകൃതി മയക്കുമരുന്ന് വ്യാപനത്തിന് വളരെ അനുകൂലമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളതാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അക്രമങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായി രേഖകളും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നത്.
ഹെറോയിന്‍ ആണ് പിടികൂടിയ മയക്കുമരുന്നില്‍ മുന്‍പന്തിയിലുള്ളത്. യുവാക്കളും യുവതികളും മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളാകുന്നത് വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം മയക്കുമരുന്നിന് അടിമകളാകുന്നവരെ ചികിത്സിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.