Currency

ആഗോള മനുഷ്യ വിഭവ വികസന സൂചികയില്‍ നില മെച്ചപ്പെടുത്തി ഒമാന്‍

സ്വന്തം ലേഖകന്‍Monday, September 17, 2018 11:55 am

ഒമാന്‍: ഐക്യ രാഷ്ട്ര സഭാ വികസന പദ്ധതി (UNDP) പ്രകാരം തയാറാക്കുന്ന ആഗോള മനുഷ്യ വിഭവ വികസന സൂചികയില്‍ (HUMAN DEVELOPMENT INDEX) നില മെച്ചപ്പെടുത്തി ഒമാന്‍. സൂചികയില്‍ ഒമാന് ആഗോള തലത്തില്‍ 48ാം സ്ഥാനവും അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവുമാണ് ഉള്ളത്.

ആളോഹരി ദേശീയ വരുമാനം, ആയുര്‍ ദൈര്‍ഘ്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യം, പ്രായപൂര്‍ത്തിയായവരുടെ വിദ്യാഭ്യാസം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളിലെ പുരോഗതി ആസ്പദമാക്കിയാണ് മനുഷ്യ വിഭവ വികസന സൂചിക തയാറാക്കുന്നത്. 189 രാജ്യങ്ങളെയാണ് ഈ വര്‍ഷത്തെ സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അറബ് മേഖലയില്‍ നിന്ന് യു.എ.ഇയാണ് ഒന്നാമത്. ഖത്തര്‍, സൗദി, ബഹറൈന്‍ എന്നിവയാണ് ഒമാന് മുന്നില്‍. ആഗോള സൂചികയില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. വിജയകരമായ സാമ്പത്തിക, വികസന നയങ്ങളാണ് ഒമാന്‍ അടക്കം രാജ്യങ്ങള്‍ സൂചികയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കാരണമെന്ന് ഇതോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x