വേഗത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന 31ാമത്തെ രാജ്യമാണ് ഒമാന്‍. നിര്‍മാണ അനുമതികളുടെ ലഭ്യതയില്‍ 60ാം സ്ഥാനവും വൈദ്യുതി ലഭ്യതയില്‍ 61ാം സ്ഥാനവും വസ്തു രജിസ്ട്രേഷന് വിഭാഗത്തില്‍ 54ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിനുള്ളത്.
മസ്കത്ത്: വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന്‍ ആഗോളതലത്തില്‍ 71ാം സ്ഥാനം. ലോകബാങ്ക് തയാറാക്കിയ റാങ്കിങില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഒമാന്‍. 190 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങ് തയാറാക്കിയത്.
വേഗത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന 31ാമത്തെ രാജ്യമാണ് ഒമാന്‍. നിര്‍മാണ അനുമതികളുടെ ലഭ്യതയില്‍ 60ാം സ്ഥാനവും വൈദ്യുതി ലഭ്യതയില്‍ 61ാം സ്ഥാനവും വസ്തു രജിസ്ട്രേഷന് വിഭാഗത്തില്‍ 54ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിനുള്ളത്. വായ്പ ലഭ്യതയില്‍ 133, ന്യൂനപക്ഷക്കാരായ നിക്ഷേപകരുടെ സംരക്ഷണത്തില്‍ 124, അതിര്‍ത്തികടന്നുള്ള വ്യാപാരത്തില്‍ 72 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ റാങ്കിങ്. എളുപ്പത്തില്‍ നികുതി അടയ്ക്കാവുന്ന രാഷ്ട്രങ്ങളില്‍ 11ാം സ്ഥാനവും ഒമാനുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ ഒമാന്‍ 66ാം സ്ഥാനത്തായിരുന്നു. പുതിയ പട്ടികയില്‍ യു.എ.ഇയാണ് ജി.സി.സി രാഷ്ട്രങ്ങളില്‍ മുന്നില്‍. 21ാം സ്ഥാനം. ബഹ്റൈന്‍ 66ാം സ്ഥാനത്തും ഖത്തര്‍ 83ാമതും സൗദി 92ാമതും കുവൈത്ത് 96ാം സ്ഥാനത്തുമാണുള്ളത്. ഒമാനില്‍ ആറു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബിസിനസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ന്യൂസിലാന്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 130ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ നൂറാം സ്ഥാനത്താണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.