Currency

ഒമാനില്‍ കൊറോണ ബാധിതര്‍ ആറായി; ഇറാനില്‍ നിന്നെത്തിയവര്‍ വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, February 29, 2020 11:02 am

മസ്‌കത്ത്: ഒമാനില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ആറായി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം അതീവജാഗ്രതയില്‍. ഫെബ്രുവരി ഒമ്പതിന് ശേഷം ഇറാനില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി വീടുകളില്‍ പരസമ്പര്‍ക്കമില്ലാതെ തുടരുന്നതിന്റെ ഭാഗമാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ഇതിനായി പാലിക്കണം.

പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും കാള്‍ സെന്റര്‍ നമ്പറില്‍ വിളിക്കുകയോ അടുത്ത മെഡിക്കല്‍ സെന്ററില്‍ ബന്ധപ്പെടുകയോ ചെയ്ത് മതിയായ ചികിത്സ ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളില്‍ ഇറങ്ങി നടക്കുന്നവര്‍ പ്രതിരോധ നടപടികള്‍ സ്വീകരണം.

ആരോഗ്യ സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ മുഖാവരണം ധരിക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം കൊറോണ ബാധ മൂലം സ്‌കൂളുകള്‍ അടച്ചിടുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x