Currency

റൂബുല്‍ഖാലി വഴി ഒമാന്‍ റോഡ് നിര്‍മാണം അന്തിമഘട്ടത്തില്‍

സ്വന്തം ലേഖകന്‍Wednesday, July 11, 2018 2:52 pm

ദമ്മാം: റൂബുല്‍ഖാലി മരുഭൂമി വഴി ഒമാനിലേക്കുള്ള റോഡ് നിര്‍മാണം അവസാന ഘട്ടത്തില്‍. സൗദി അറേബ്യയുടെ തെക്ക് കിഴക്കന്‍ മരുപ്രദേശം വഴി ഒമാനിലേക്ക് കടക്കുന്ന റോഡ് ശൈബ എണ്ണപ്പാടത്തിന് സമീപം വഴിയാണ് കടന്നുപോകുന്നത്. റൂബുല്‍ഖാലിയില്‍ റോഡ് ആരംഭിക്കുന്ന ഹറാദ ഗ്രാമത്തില്‍ നിന്നാണ്. യു.എ.ഇ അതിര്‍ത്തി പട്ടണമായ അല്‍ബത്ഹയില്‍ നിന്ന് തെക്കോട്ട് നീങ്ങി ശൈബയിലേക്ക്.

മൊത്തം 700 കിലോമീറ്ററില്‍ ഒമാന്‍ അതിര്‍ത്തിവരെ നീളുന്നതാണ് പാത. റോഡ് നിര്‍മാണത്തിനായി 130 ക്യൂബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്തുവെന്ന് സൗദി ഗതാഗത മന്ത്രാലയം വക്താവ് സൂചിപ്പിച്ചു. മണല്‍ക്കുന്നുകള്‍ക്ക് നടുവിലൂടെ റോഡ് നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ കമ്പനികളാണ് നിര്‍മാണം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x