Currency

സൗദിയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയില്‍ പുരുഷന്മാര്‍ക്ക് യാത്രചെയ്യാന്‍ അനുമതി

സ്വന്തം ലേഖകന്‍Saturday, June 30, 2018 1:09 pm

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതിനു പിന്നാലെ സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സി വാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി. സൗദി പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ടെന്നും സ്ത്രീപുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്‌സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x