Currency

ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും; നടപടി കോവിഡ് പ്രതിരോധത്തിന്

സ്വന്തം ലേഖകന്‍Monday, January 25, 2021 11:58 am

മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിര്‍ത്തികള്‍ അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചത്.

കോവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്നത് സംബന്ധിച്ച സ്‌പെഷ്യല്‍ ടെക്‌നികല്‍ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടല്‍ നീട്ടാന്‍ തീരുമാനമായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും സുപ്രിം കമ്മിറ്റി യോഗത്തില്‍ അവലോകനം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x