
മസ്‌കത്ത്: ഒമാനില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ സംഖ്യ കുത്തനെ ഉയര്‍ത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച ആര്‍.ഒ.പിയുടെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖല ഓഫീസുകള്‍, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയമലംഘകര്‍ക്കുള്ള പിഴ സംഖ്യ ഉയര്‍ത്താന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.