അല്‍ ഗഫ്വ എന്ന് അറിയപ്പെടുന്ന ഈ ചെറിയ ഭാരം കുറഞ്ഞ ഉപകരണം കണ്ണടകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണുകളുടെ ചലനത്തെ സദാ നിരീക്ഷിക്കുന്ന സെന്‍സറാണ് ഇതിലെ പ്രധാന ഭാഗം. ഡ്രൈവറില്‍ ഉറക്കത്തിന്റെ സൂചന ദൃശ്യമാകുന്ന പക്ഷം ഈ സെന്‍സര്‍ ശബ്ദം പുറപ്പെടുവിക്കും.
മസ്കത്ത്: ഡ്രൈവര്‍മാര്‍ ഉറങ്ങിയുള്ള അപകടം ഒഴിവാക്കുന്ന യന്ത്രവുമായി ഒമാനി യുവതികള്‍. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങളുണ്ടാകുന്ന ഒമാനിലെ നിരത്തുകളില്‍ അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് ഈ ആശയം പിറവിയെടുക്കുന്നത്. ആറ് ഒമാനി യുവതികള്‍ ചേര്‍ന്നാണ് ഈ ഉപകരണം കണ്ടുപിടിച്ചത്. മിഡിലീസ്റ്റ് കോളജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളായ ‘ഇന്‍സാനി’ലെ അംഗങ്ങളാണ് ആറു യുവതികളും.
അല്‍ ഗഫ്വ എന്ന് അറിയപ്പെടുന്ന ഈ ചെറിയ ഭാരം കുറഞ്ഞ ഉപകരണം കണ്ണടകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണുകളുടെ ചലനത്തെ സദാ നിരീക്ഷിക്കുന്ന സെന്‍സറാണ് ഇതിലെ പ്രധാന ഭാഗം. ഡ്രൈവറില്‍ ഉറക്കത്തിന്റെ സൂചന ദൃശ്യമാകുന്ന പക്ഷം ഈ സെന്‍സര്‍ ശബ്ദം പുറപ്പെടുവിക്കും. ഇതുവഴി അപകടസാധ്യത ഒഴിവാവുകുമെന്ന് സംഘത്തിലെ അംഗങ്ങളില്‍ ഒരാളായ സാമിയ അല്‍ മുഖ്ബൈലി പറഞ്ഞു.
സെന്‍സര്‍ കണ്ണിലേക്ക് വേവ് സിഗ്നലുകള്‍ അയക്കുകയും മറുപടിയില്ലാത്ത പക്ഷം ഉച്ചത്തിലുള്ള റിങ്ടോണ്‍ മുഴക്കുകയുമാണ് ചെയ്യുന്ന വിധത്തിലാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും റിങ്ടോണുകള്‍ തെരഞ്ഞെടുക്കാവുന്ന രീതിയില്‍ പ്രോട്ടോടൈപ്പില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സാമിയ പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തില്‍ ഇത് പുറത്തിറങ്ങുന്ന പക്ഷം രാജ്യത്തെ റോഡുസുരക്ഷയില്‍ വലിയ നേട്ടമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.