Currency

ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ തുക ചെലവിട്ടത് മസ്‌കത്ത് മേഖലയിലുള്ളവരെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Monday, July 31, 2017 12:18 pm

 

മസ്‌കത്ത്: 2015ല്‍ ആരോഗ്യ സംരക്ഷണത്തിനായി കൂടുതല്‍ തുക ചെലവിട്ടത് മസ്‌കത്ത് മേഖലയിലുള്ളവര്‍. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിമാസ വരുമാനത്തിന്റെ 1.4 ശതമാനമാണ് ഇവര്‍ ആരോഗ്യ പരിപാലനത്തിനായി ചെലവിട്ടത്. എന്നാല്‍ ഡോക്ടര്‍മാരെ കണ്ട കണക്ക് നോക്കുമ്പോള്‍ മസ്‌കത്തുകാര്‍ മറ്റുള്ളവരേക്കാള്‍ പിന്നിലാണ്.

ശരാശരി ഒരാള്‍ പ്രതിവര്‍ഷം 3.7 തവണ ഡോക്ടര്‍മാരെ കണ്ടപ്പോള്‍ മസ്‌കത്ത് മേഖലയിലുള്ളവര്‍ രണ്ട് തവണ മാത്രമാണ് ഡോക്ടറെ കണ്ടിട്ടുള്ളത്. അതേസമയം ഒരു വയസില്‍ താഴെയുള്ള നൂറുശതമാനം കുട്ടികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാന്‍ കഴിഞ്ഞത് ആരോഗ്യമേഖലയുടെ നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2015ല്‍ ഒമാന്റെ പൊതുചെലവില്‍ 5.8 ശതമാനവും ആരോഗ്യമേഖലക്കായാണ് വിനിയോഗിച്ചത്. ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ 795 എണ്ണവും സ്വകാര്യ ക്ലിനിക്കുകളാണ്. മസ്‌കത്തിലാണ് കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x