
മസ്കത്ത്: ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ അംഗീകാരം. ഒമാന്‍ വിഷന്‍ 2040 പദ്ധതിക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള് സാമ്പത്തിക ഉത്തേജന പദ്ധതിക്കും സുല്‍ത്താന്‍ അംഗീകാരം നല്കി.
സാമ്പത്തിക വൈവിധ്യവത്കരണ മേഖലകളില്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന കമ്പനികള്‍ക്ക് നികുതിയും വിവിധ ഫീസുകളും കുറച്ച് നല്കാന് ഉത്തേജന പാക്കേജില്‍ നിര്‍ദേശിക്കുന്നു. 2020, 21 വര്‍ഷങ്ങളില്‍ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വരുമാന നികുതി കുറച്ച് നല്‍കുന്നതും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിസിനസുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ അടുത്ത വര്‍ഷം അവസാനം വരെ വാടക കുറക്കുകയും ചെയ്യും. ദീര്‍ഘകാല വിസ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.